
കാസര്‍കോട് : ബി.ജെ.പി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധമിരമ്പി. വിലക്കയറ്റം തടയുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് അഡ്വ. എം. നാരായണ ഭട്ടിന്റെ അദ്ധ്യക്ഷതയില്‍ ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ദ് സ്വാഗതം പറഞ്ഞു. സതീഷ് ചന്ദ്ര ഭണ്ഡാരി, അശോക് കുമാര്‍ ഹൊള്ള, എം. സഞ്ജീവ ഷെട്ടി, രൂപവാണി ആര്‍. ഭട്ട്, നഞ്ചില്‍ കുഞ്ഞിരാമന്‍, എസ്. കുമാര്‍, ജയറാം, സരോജ് കെ. ബല്ലാള്‍ എന്നിവര്‍ പ്രസംഗിച്ചു..
