
മഞ്ചേശ്വരം: എല്‍.ഡി.എഫ് ഉത്തര മേഖലാ ജാഥക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ഉത്തരമേഖലാ ജാഥ ദേവസ്വം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഹൊസങ്കടിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍, ടി. കൃഷ്ണന്‍, കെ.പി. സതീശ് ചന്ദ്രന്‍, ഹരീശ് പി.നമ്പ്യാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സി.എല്‍.ചന്ദ്രന്‍, ഇ.കെ. നാണു, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, പ്രൊഫ. ശശിധരന്‍, ബാബു കാഞ്ഞിരത്തുങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.വി രാജന്‍ സ്വാഗതം പറഞ്ഞു. .
