
കാസര്‍കോട് : സയ്യിദ് ത്വാഹിറുല്‍ അഹ്‌ദല്‍ ആണ്ട് നേര്‍ച്ചയക്ക് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ കൊടി ഉയര്‍ന്നു. ഇന് രണ്ട് നാള്‍ മുഹിമ്മാത്തു പരിസരവും ആത്മീയതയുടെ നിറവില്‍. ആയിരത്തിലേറെ വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു.
ബി.എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദു റഹ്‌മാന്‍ അഹ്‌സനി, മൂസ സഖാഫി തുടങ്ങിയവര്‍ പങ്കോടുത്തു.
വ്യാഴാഴ്‌ച വൈകിട്ട് ഇച്ചിലംകോട് മഖാം സിയാറത്തിനു ശേഷം കുമ്പളയില്‍ നിന്നും വിളംബരമായാണ് പ്രവര്‍ത്തകരും നേതാക്കളും മുഹിമ്മാത്ത് നഗറിലെത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനു പേര്‍ വിളംബരത്തില്‍ കണ്ണികളായി. പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്‌ജിദിന്റെ ഉദ്‌ഘാടനം ശൈഖ് മുഹമ്മദ് അബ്‌ദുല്ല ഹുസൈന്‍ നിര്‍വഹിച്ചു.
ഉച്ചയക്ക് നടന്ന സാംസ്‌കാരിക സമ്മേളനം ബി.എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ, സിറാജ് ദുബൈ എഡിഷന്‍ ഡയറക്‌ടര്‍ ഹമീദ് ഈശ്വരമഗലം, കുഞ്ഞാമു മാസ്റ്റര്‍, സി.എന്‍ അബ്‌ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു.പ്രാസ്ഥാനിക സമ്മേളനം, ഫിഖ്‌ഹ് സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥി?, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ പരിപാടികള്‍ക്ക് ശേഷം ശനിയാഴ്‌ച രാത്രി സനദ് ദാന മഹാസമ്മേളന ത്തോടെടെ സമാപിക്കും. പതിനായിരം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ പാകത്തില്‍ കൂറ്റന്‍ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
.
