::   വീണ്ടും വിഷമദ്യ ദുരന്തം. കുറ്റിപ്പുറത്തും വണ്ടൂരും ; 17 മരണം  ::     ::   സുപ്രീംകോടതി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടരുത്: പ്രധാനമന്ത്രി  ::     ::   ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍ തുടങ്ങും  ::     ::   കുറ്റിപ്പുറത്ത് വിഷമദ്യദുരന്തം;ഒമ്പത് മരണം  ::     ::   കുട്ടനാട് പാക്കേജിന് തുടക്കമായി  ::  

News

Back to Home Page

പിള്ളയ്ക്ക് പൊതുമരാമത്ത് വകുപ്പില്ല

തിരുവനന്തപുരം:നിയുക്ത മന്ത്രി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് പൊതുമരാമത്ത് വകുപ്പ് നല്‍കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. പിള്ളയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടത്താനും സെക്രട്ടറിയേറ്റില്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ കീഴിലുള്ള സാമൂഹികക്ഷേമ വകുപ്പ് തന്നെയായിരിക്കും പിള്ളയ്ക്ക് ലഭിക്കുകയെന്ന് ഏതാണ്ട് ഉറപ്പായി. പിള്ളയുടെ വകുപ്പിനെച്ചൊല്ലി സെക്രട്ടറിയേറ്റില്‍ തുടക്കം മുതലേ തര്‍ക്കമുണ്ടായിരുന്നു. പി ജെ ജോസഫ് വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ പിള്ളയ്ക്ക് നല്‍കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ താരതമ്യേന അപ്രസക്തമായ സാമൂഹികക്ഷേമ വകുപ്പ് നല്‍കിയാല്‍ മതിയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്‍റെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന് സി പി എം നേതാക്കള്‍ ഘടകക്ഷി നേതാക്കളുമായി ദീര്‍ഘനേരം നേരിട്ടും ഫോണിലും ചര്‍ച്ച നടത്തി. തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകള്‍ എടുക്കാന്‍ സമ്മതിക്കില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ അറിയിച്ചതോടെ പിള്ളയുടെ വകുപ്പ് ഇപ്പോള്‍ തീരുമാനിക്കേണ്ടെന്നും സത്യപ്രതിജ്ഞ സംബന്ധിച്ച് ആദ്യം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കട്ടെയെന്നും സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പി ജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചതൊടെ ഈ വകുപ്പിന്‍റെ കൂടി അധിക ചുമതല ധനമന്ത്രി തോമസ് ഐസക് ആണ് ഇപ്പോള്‍ വഹിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ്‌ യോഗത്തിലാണ്‌ സുരേന്ദ്രന്‍ പിള്ളയ്ക്ക്‌ മന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനം ഉണ്ടായത്‌. നിലവില്‍ പി സി തോമസ് വിഭാഗത്തിന്റെ ഏക എം എല്‍ എ ആണ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍ പിള്ള. .

Post comments          Read Comments (0)      Posted Date: 30 July 2010
News 1
Image

പാര്‍ലമെന്‍റ് നാലാം ദിവസവും സ്തംഭിച്ചു

read more
Image

കൈവെട്ട്: പ്രതി സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

read more
Image

മഅദനിയുടെ ജാമ്യോപേക്ഷ ഇന്നു പരിഗണിക്കും

read more
Image

ഇന്നു വ്യാപാരി മാര്‍ച്ച്‌; കടകള്‍ക്ക്‌ അവധി

read more
Image

കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കലിനു സ്‌റ്റേ

read more
Image

പാകിസ്താനില്‍ 152 യാത്രക്കാരുമായി വിമാനം തകര്‍ന്നു

read more
Image

ധനമന്ത്രിക്ക്‌ 25 കോടി, പാര്‍ട്ടിക്ക്‌ 100 കോടി

read more
Image

ഷായെ മൂന്ന് ദിവസം ചോദ്യം ചെയ്യും

read more
Image

സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും

read more
Image

പ്രധാന ചെക്ക്‌ പോസ്‌റ്റുകളില്‍ ക്യാമറ സ്‌ഥാപിക്കും

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version