::   വീണ്ടും വിഷമദ്യ ദുരന്തം. കുറ്റിപ്പുറത്തും വണ്ടൂരും ; 17 മരണം  ::     ::   സുപ്രീംകോടതി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടരുത്: പ്രധാനമന്ത്രി  ::     ::   ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍ തുടങ്ങും  ::     ::   കുറ്റിപ്പുറത്ത് വിഷമദ്യദുരന്തം;ഒമ്പത് മരണം  ::     ::   കുട്ടനാട് പാക്കേജിന് തുടക്കമായി  ::  

News

Back to Home Page

ഫാമിലി മ്യൂസിക് ഷോ:20 ലക്ഷംരൂപയുടെ ഫ്‌ളാറ്റ് കാഞ്ഞങ്ങാട് സ്വദേശിക്ക്‌

കാഞ്ഞങ്ങാട്: കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി. ഇക്കഴിഞ്ഞ ജൂലൈ 11നാണ് പതിമൂന്നംഗ ടീം ഫൈനല്‍ മത്സരത്തില്‍ 20 ലക്ഷം രൂപയുടെ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനമേളകള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തബലിസ്റ്റ് പ്രമോദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കുടുംബാംഗങ്ങളാണ് മലബാറിലേക്ക് ആദ്യമായി റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനം കൊണ്ടുവന്നത്.പ്രമോദിന്റെ മൂന്നര വയസുള്ള മകള്‍ അമയ മുതല്‍ ഏഴുപത്തൊന്നുകാരനും റിട്ട. എ.എസ്.ഐയുമായ അച്ഛന്‍ പുരുഷോത്തമന്‍ ഉള്‍പ്പെടെയുള്ള ഗായകരാണ് എല്ലാരും പാടണ പരിപാടിയില്‍ പങ്കെടുത്ത് വിജയം കൊയ്തത്. സംഘത്തില്‍ പ്രൊഫഷണല്‍ ഗായകരുമുണ്ട്. രഘൂത്തമന്‍, കവിത, ശ്രീഷ എന്നിവര്‍ ഗാനമേള വേദികളില്‍ തിളങ്ങി നിന്നവരാണ്. റിട്ട. എ.എസ്.ഐ പുരുഷോത്തമനെ കൂടാതെ മറ്റൊരു റിട്ട. ഉദ്യോഗസ്ഥനും ഗായക സംഘത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിരമിച്ച ബാലകൃഷ്ണനാണ് മറ്റൊരംഗം. നളിനി, രജിത, വിനയന്‍, അഭിരാജ്, അനുശ്രീ, ശരണ്യ എന്നിവരും സംഘത്തിലെ അംഗങ്ങളാണ്. ഫൈനല്‍ റൗണ്ടിലെന്നപോലെ തങ്ങള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടിയത് തീം റൗണ്ടിലും, ദേശഭക്തി ഗാന ഫെസ്റ്റിവെല്‍ റൗണ്ടിലുമാണെന്ന് സംഘത്തിന് ചുക്കാന്‍ പിടിച്ച പ്രമോദ് പറഞ്ഞു. കതിവന്നൂര്‍ വീരന്‍ തെയ്യത്തെയാണ് തീം റൗണ്ടില്‍ അവതരിപ്പിച്ചത്. നൂറില്‍ 92 മാര്‍ക്ക് ലഭിച്ചു. ദേശഭക്തി ഗാനം റൗണ്ടിന് ലഭിച്ചത് 99 മാര്‍ക്കും ഫെസ്റ്റിവല്‍ റൗണ്ടില്‍ 96 മാര്‍ക്കുമാണ് ലഭിച്ചത്. ഫൈനല്‍ മത്സരത്തിലെ മൂന്ന് റൗണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് റൗണ്ടുകളാണുണ്ടായത്. പ്രൊഫഷണല്‍ ഗായകരായ രഘൂത്തമനും കവിതയുമാണ് ഫൈനലില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു. കൈരളി ടി.വി യുടെ പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും കുടംബത്തിന്റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ഉണ്ടാക്കാനാണ് അടുത്ത ശ്രമമെന്നും പ്രമോദ് പറഞ്ഞു. സംഗീത സംവിധായകന്‍ രാജാമണി നടന്‍ മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. .

Post comments          Read Comments (0)      Posted Date: 30 July 2010
News 1
Image

ഓപറേഷന്‍ തിയ്യറ്ററില്‍ നിന്നും മരപ്പട്ടികളെ പിടികൂടി

read more
Image

തൊണ്ണൂറില്‍ പൂവിട്ട അപൂര്‍വ്വ പ്രണയം

read more
Image

വീഡിയോ മോര്‍ഫ് ചെയ്തതെന്ന് രഞ്ജിത

read more
Image

അസ്‌ഹര്‍ മൂന്നാം വിവാഹത്തിന്?

read more
Image

രഞ്ജിത നല്ല ഭക്തയാണെന്ന് നിത്യാനന്ദ

read more
Image

പരേതന്‍ ജീവനോടെ മോര്‍ച്ചറിയില്‍

read more
Image

പെണ്‍മക്കളെ അമ്മ ചുട്ടുകൊന്നു

read more
Image

പൃഷ്ടഭാഗം കത്തികൊണ്ട് വരഞ്ഞ് കീറിയനിലയില്‍ കുട്ടി ആസ്പത്രിയില്‍

read more
Image

ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതയ്ക്ക് 130 വയസ്സ്

read more
Image

വിവാഹം ഭയന്ന് യുവതി ലിംഗമാറ്റം നടത്തി

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version