
ഒടയംചാല്‍ ; വ്യാപാരി നേതാക്കളായ അച്ഛന്‍മാര്‍ സമരത്തിന് തിരുവനന്തപുരത്ത്‌് മക്കള്‍ കടതുറന്ന് വ്യാപാരം പൊടിപൊടിച്ചു വ്യാപാരിവ്യവസായിഏകോപന സമിതി ഒടയംചാല്‍ യൂണിറ്റിലാണ് ഈ സംഭവം അരങ്ങേറിയത് ഇന്നലെ വ്യാപാരിവ്യവസായി ഏകോപനസമിതി ആഹ്വാനപ്രകാരം രാജ്‌ഭവന്‍ മാര്‍ച്ചും കടയടപ്പ് സമരവും നടക്കുമ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളുടെ സ്ഥാപനം പതിവുപോലെ തുറന്ന് പ്രവര്‍ത്തിച്ചതാണ് മറ്റ് വ്യാപാരികളെ ചൊടിപ്പിച്ചത ഒടയംചാല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ എക്‌സിക്യൂട്ടിവ് അംഗവുംമായ എ എല്‍ ചാക്കോയുടെ മകന്‍ സിനോജ് നടത്തുന്ന ബ്രിഡ്‌ജ്‌സ്‌റ്റോണ്‍ എന്ന സിമന്റ് വ്യാപാരസ്ഥാപനവും മറ്റൊരു ഏക്‌സിക്യൂട്ടിവ് അംഗമായ കെ സി അബ്രാഹം നടത്തുന്ന അഭിലാഷ് സ്‌ററുഡിയോയും പതിവുപോലെ പ്രവര്‍ത്തിച്ചു. രണ്ട് സ്ഥാപനത്തിലേയും ജോലിക്കാരും ഇന്നലെ എത്തിയിരുന്നു സിനോജ്‌ചാക്കോയും ഏക്‌സിക്യൂട്ടിവ് മെമ്പറാണെങ്കിലും സംഘടനയുമായി സമരത്തില്‍ സഹകരിക്കാതിരുന്നതും ചര്‍ച്ചയായി മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ടതോടെ ഉച്ചയോടെ സിനോജ് കടയടച്ചു എന്നാല്‍ കെ സി അബ്രാഹത്തിന്റെ സ്ഥാപനം പാതി ഷട്ടര്‍ താഴ്‌ത്തി പ്രവര്‍ത്തിച്ചു. നേതാക്കള്‍ക്ക് ഇത് സംബന്ധിച്ച് അംഗങ്ങള്‍ പരാതി നല്‍കി .
