
ബാംഗ്ലൂര്‍: അബ്‌ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ തവണ കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി വയ്‌ക്കുകയായിരുന്നു. ജാമ്യം അനുവദിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് അറിയിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് സാധ്യത. ബാംഗ്ലൂര്‍ അതിവേഗ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മഅദനിക്കെതിരെ ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിന്റെ കാലാവധി അടുത്ത മാസം 3 വരെയാണ്. .