
കാര്‍ബണ്‍ മൊബൈല്‍ ഫോണ്‍ കമ്പനി കെ 25 എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയിലിറക്കി. ക്വര്‍ട്ടി കീബോര്‍ഡുള്ള പവര്‍ പായ്‌ക്കഡ് മള്‍ട്ടിമീഡിയ ഒപ്‌ടിക്കല്‍ ട്രാക്ക്‌പാഡ് മോഡലാണിത്‌്. ഇരട്ടസിം സൗകര്യം, വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയവ ലഭിക്കും. ഹൈ ഫിഡിലിറ്റി ശബ്‌ദം, എഫ്‌എം റേഡിയോ, വീഡിയോ റെക്കോഡിംഗ്, ടോര്‍ച്ച്, 8ജിബി വരെയാക്കാവുന്ന മെമ്മറി, 2 മെഗാപിക്‌സല്‍ കാമറ, ബ്‌ളുടൂത്ത് എന്നിവ കൂടാതെ മള്‍ട്ടിമീഡിയയുടെ മറ്റ് അനവധി സവിശേഷതകളുമുണ്ട്. വില 4400 രൂപ. .