കാഞ്ഞങ്ങാട്: സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിനെ നാലംഗസംഘം തടഞ്ഞുവെച്ച് അക്രമിച്ചു. റിലയന്‍സ് കമ്പനി ജീവനക്കാരന്‍ വടകരമുക്കിലെ പി. സാബിറിനെ (24)യാണ് അക്രമിച്ചത്. ഇന്നലെ കാഞ്ഞങ്ങാട് നഴ്‌സിങ്ങ് ഹോമിന് മുന്നിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുനില്‍, ബിജു, വിജേഷ്, മണി എന്നിവരെ ഹൊസ്‌ദുര്‍ഗ് പൊലീസ് അറസ്റ്റുചെയ്‌തു. നേരത്തെ മറ്റൊരു മൊബൈല്‍ കമ്പനിയില്‍ സാബിറിനൊപ്പം ജോലിചെയ്‌ത യുവതിയെ വഴിയില്‍ കണ്ട് സംസാരിച്ചപ്പോഴാണ് നാലുപേരും തടഞ്ഞുവെച്ച് ചോദ്യംചെയ്‌തത്. പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സാബിര്‍ പറഞ്ഞു. അറസ്റ്റിലായവരെ ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) റിമാണ്ട് ചെയ്‌തു. .