
ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ പൂവ് ടൈറ്റന്‍ ആരം ജപ്പാനില്‍ വിരിഞ്ഞു. ടോക്കിയോ സര്‍വകലാശാലയിലെ കൊയ്ഷികാവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഒന്നര മീറ്ററോളം ഉയരമുള്ള പൂവിടര്‍ന്നത്. ചീഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ടൈറ്റന്‍ ആരം ഏറ്റവും ഗുര്‍ഗന്ധമുള്ള പൂവെന്ന വിശേഷണത്തിനും അര്‍ഹനാണ്. ഇന്‍ഡൊനീഷ്യ ദ്വീപ്‌സമൂഹത്തിലെ സുമാത്രയാണ് അമോര്‍ഫോഫാലസ് ടൈറ്റനം എന്ന ശാസ്ത്രീയനാമമുള്ള ചെടിയുടെ ജന്മനാട്. 40 വര്‍ഷത്തോളം ആയുസ്സുള്ള ഈ ചെടി ഒറ്റത്തവണ മാത്രമേ പൂക്കാറുള്ളൂ. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലാണ് ടൈറ്റന്‍ ആരത്തിനു സ്ഥാനം..