::   മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി   ::     ::   പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി   ::     ::   എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്‌   ::     ::   203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി   ::     ::   ഇടതുമുന്നണിയെ ജനങ്ങള്‍ എഴുതിത്തള്ളുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി .  ::  

News

Back to Home Page

രാജ്യത്ത് 6.8ലക്ഷം ലൈംഗികത്തൊഴിലാളികള്‍

ദില്ലി: രാജ്യത്ത് 6.8ലക്ഷം ലൈംഗികത്തൊഴിലാളികളുണ്ടെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ആരോഗ്യ മന്ത്രിലായം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗികബന്ധത്തിലൂടെ പടരുന്ന രോഗങ്ങള്‍ സംബന്ധിച്ചുള്ള ആരോഗ്യ സര്‍ട്ടിഫിക്കേറ്റ് ലൈംഗികത്തൊഴിലാളികളുടെ കൈവശമുണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നിലവിലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ എയ്ഡ്്‌സ് രോഗം പടരുന്നത് പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണെന്നിരിക്കേ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ നിര്‍ബ്ബന്ധമല്ലാതിരിക്കുന്നത്. രാജ്യത്ത് തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ലൈംഗികത്തൊഴിലാളികളുള്ളത്. ഇതില്‍ത്തന്നെ ആന്ധ്രപ്രദേശാണ് എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ ഒരുലക്ഷത്തിലേറെ ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

തൊട്ടുപിന്നല്‍ കര്‍ണാടകമാണ്, ഇവിടെ 79000 ലൈംഗികത്തൊഴിലാളികളുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍ എന്നിവയ യഥാക്രമം ഇവയ്ക്കുപിന്നില്‍ നില്‍ക്കുന്നു. സര്‍ക്കാര്‍ റെക്കോര്‍ഡുകള്‍ പ്രകാരം ദാദ്ര, നാഗര്‍ ഹവേലി, ഡാമന്‍ ഡി യു എന്നിവിടങ്ങളില്‍ ഒരൊറ്റ ലൈംഗികത്തൊഴിലാളിപോലുമില്ല. ജമ്മു കശ്മീരില്‍ ആകെയുള്ളത് 259 പേരാണ്. മെട്രോ നഗരങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ലൈംഗികത്തൊഴിലാളികളുള്ളത് ദില്ലി യിലാണ്.

എന്നാല്‍ ദില്ലിയില്‍ അറിയപ്പെടുന്നതായി ഒരൊറ്റ ചുവന്ന തെരുവ് മാത്രമേയുള്ളു. അത് ജിബി റോഡിലാണ്, ഇവിടെ 37,900 ആളുകളാണ് ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നത്. ഇത് മുംബൈയിലുള്ളതിനേക്കാളും കൂടുതലാണ്. രാജ്യത്ത് പലഭാഗത്തുമുള്ള ലൈംഗികത്തൊഴിലാളികളുടെ എണ്ണം സര്‍ക്കാര്‍ രേഖകളിലില്ലെന്നാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളും മറ്റും പറയുന്നത്. നാകോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 12.63ലക്ഷം ലൈംഗികത്തൊഴിലാളികളുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ചാണ് ഇതുസംബന്ധിച്ച റെക്കോര്‍ഡുകളുണ്ടാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറയുന്നത്. ദില്ലി സ്വദേശിയായ വേദ് പാല്‍ എന്നയാളാണ് ഇത്തരമൊരു ചോദ്യമുന്നയിച്ചുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. രാജ്യത്തെ ലൈംഗിത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനും അവരെ മുഖ്യധാരയിലേക്ക്് കൊണ്ടുവരാനും സര്‍ക്കാര്‍ എന്തു ചെയ്തുവെന്നതായിരുന്നു വേദിന്റെ ചോദ്യം. എന്നാല്‍ തനിക്ക് ഇതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയന്നത്. .

Post comments          Read Comments (0)      Posted Date: 21 July 2010
News 1
Image

ബ്രാ ധരിച്ചാലും ഫിറ്റാവാം

read more
Image

ബലാല്‍സംഗം തടയാന്‍ പല്ലുള്ള കോണ്ടം

read more
Image

ഫുട്ബോള്‍ ജയം കോണ്ടം വില്‍പ്പന കൂട്ടി!

read more
Image

ബ്രസീലുകാരന് സ്വന്തം മകളില്‍ 7 കുട്ടികള്‍

read more
Image

അന്യഗ്രഹ ജീവികള്‍ വര്‍ഷങ്ങളായി ഭുമിയില്‍

read more
Image

കറാച്ചി ആണ്‍ വേശ്യകളുടെ നഗരം: റിപ്പോര്‍ട്ട്

read more
Image

യുവതിയെ മാനഭംഗപ്പെടുത്തി നഗ്നചിത്രമെടുത്തു

read more
Image

പിറന്നാളിന് ലേഡി ഗഗയുടെ നഗ്നത ട്വിറ്ററില്‍

read more
Image

സുരക്ഷിത ലൈംഗികതയ്ക്ക് ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പന

read more
Image

ടോയ്‌ലറ്റില്‍ ഒളിക്യാമറ; ജീവനക്കാരന്‍ പിടിയില്‍

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version