
കുണ്ടംകുഴി: അന്യമാകുന്ന നെല്‍വയലുകള്‍ തിരിച്ചുപിടിക്കാനുള്ള കാര്‍ഷിക കൂട്ടായ്മയുമായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്. ബേഡകം ബ്ളോക്ക് കമ്മിറ്റിയുടെയും യൂത്ത് ബ്രിഗേഡിന്റെയും നേതൃത്വത്തില്‍ കുണ്ടംകുഴി കോട്ടവയലില്‍ ഒന്നരയേക്കറോളം സ്ഥലത്ത് കൃഷിയിറക്കിയാണ് യുവജന പ്രസ്ഥാനം മാതൃകയാകുന്നത്.
യുവാക്കളില്‍ നിന്നും അന്യമാകുന്ന കാര്‍ഷിക സംസ്കാരവും നശിച്ചുകൊണ്ടിരിക്കുന്ന നെല്‍വയലുകളും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ.്ഐയുടെ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തിയത്.
കുണ്ടംകുഴി പഞ്ചലിഗേശ്വര ക്ഷേത്രത്തിന് സമീപത്തെ കോട്ടവയലില്‍ ഏക്കറുകണക്കിന് വയലില്‍ ഇത്തവണ കൃഷിയെടുക്കാത്ത ഒന്നരയേക്കര്‍ നിലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. ബ്ളോക്ക് കമ്മിറ്റിയുടെയും യൂത്ത് ബ്രിഗേഡിന്റെയും നേതൃത്വത്തില്‍ നാല്‍പതോളം ചെറുപ്പക്കാരാണ് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടത്. ടില്ലര്‍ ഉപയോഗിച്ച് നിലമൊരുക്കുന്ന പ്രവര്‍ത്തനങ്ങളും വരമ്പ് ചെത്തിയൊരുക്കലും പൂര്‍ത്തീകരിച്ചു.
വ്യാഴാഴ്ച വിതയ്കലും നാട്ടിപ്പണിയും നടക്കും. കുണ്ടംകുഴിയിലെ ബേഡഡുക്ക പഞ്ചായത്ത് കൃഷിഭവനില്‍ നിന്നാണ് വിത്ത് വാങ്ങിയത്. ബേഡഡുക്ക ഫാര്‍മേഴ്സ് ബാങ്ക് ആവശ്യമായ വായ്പ ലഭ്യമാക്കിയിട്ടുണ്ട്.
സി രാമചന്ദ്രന്‍, ടി കെ മനോജ്, സുരേഷ് പായം, സി പ്രശാന്ത്, എ നാരായണന്‍, എം മാധവന്‍, വി കെ അരവിന്ദന്‍, പി വിനോദ്കുമാര്‍, ബി സി പ്രകാശ്, കെ വിനോദ്, പി സുകുമാരന്‍, കെ സുധീഷ്, വി മാധവന്‍, മനീഷ്കുമാര്‍, വേണു, സുരേഷ്, സാജു വര്‍ഗീസ്, രാധാകൃഷ്ണന്‍, ടി പി ഗോപാലന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുവതയുടെ കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക് സഹായമേകാന്‍ പ്രദേശത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും നാട്ടുകാരും ഏകമനസോടെ രംഗത്തുണ്ട്. പ്രദേശത്തെ പ്രായമായവരും കൃഷിക്കാരും ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളുമായി കൂടെയുണ്ട്. .
.