
രാജപുരം ; സെന്റ് പയസ് ടെന്‍ത് കോളേജിലെ കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2010 ജനുവരി 4 5 തിയ്യതികളില്‍ കണ്ണൂര്‍ മംഗലാപുരം യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള കോളേജുകള്‍ക്കും വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുമായി ഐ ടി ഫെസ്റ്റ് സംഘടിപ്പിച്ചു
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കോഡിംഗ് ,ഡീബഗ്ഗിംങ് ,ക്വിസ്സ് , എന്നീ മത്സരങ്ങളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പെയിന്റിംഗ് ,ഗെയിമിംങ്ങ,് സ്ലൈഡ്‌ഷോ , എന്നിവയും ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാത്ഥികള്‍ക്കായി പെയിന്റിംഗ്, ഗെയിമിംങ്ങ് ,സ്ലൈഡ്‌ഷോ , എന്നീ മത്സരങ്ങളും
ജനുവരി 4 ാം തിയതി തിങ്കളാഴ്‌ച കോളേജ് തലത്തിലെ കുട്ടികള്‍ക്കും 5 ാം തിയ്യതി ചൊവ്വാഴ്‌ച ഹയര്‍സെക്കഡറി ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കുമായിട്ടണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്
ഏകദേശം 500 ഓളം മത്സരാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സാമൂഹികപ്രവര്‍ത്തനങ്ങളിലും വിദ്യാത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗം ഈ വര്‍ഷം മുന്‍തൂക്കം നല്‍കുന്നത്
കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോളേജ് പ്രോ മാനേജര്‍ ഫാദര്‍ ജോസ് ചിറപ്പുറത്ത് ഫെസ്റ്റിന്റെ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു കോളേജ് പ്രിന്‍സിപ്പള്‍ ഡോ സി കെ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി സിസ്റ്റര്‍ സൗമ്യ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ ഫെഡ്‌മാത്യു അനധ്യാപക വിഭാഗം പ്രതിനിധി സുരേഷ് യൂണിയന്‍ ചെയര്‍മാന്‍ രജ്ജുലൂവി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ശ്രി തോമസ് സ്‌കറിയ സ്വാഗതവും സ്റ്റുഡന്റ് കോഡിനേറ്റര്‍ ഹേമന്ത്‌കുമാര്‍ നന്ദിയും രേഖപ്പെടുത്തി .
